mobile

ന്യൂഡൽഹി: ഇന്ത്യയിൽ മൊബൈൽഫോൺ വരിക്കാരുടെ എണ്ണം ജൂലായിൽ 116.4 കോടിയായി ഉയർന്നു. ജൂണിൽ ഇത് 116.05 കോടിയായിരുന്നു. 35.5 ലക്ഷം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കി, റിലയൻസ് ജിയോയാണ് ജൂലായിൽ മുന്നിൽ നിന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി.

ഭാരതി എയർടെല്ലിന് 32.6 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു. വൊഡാഫോൺ ഐഡിയയ്ക്ക് (വി) 37.2 ലക്ഷം പേരെ നഷ്‌ടമായി. ഏറ്റവുമധികം സജീവ ഉപഭോക്താക്കൾ എയർടെല്ലിനാണ്; 97 ശതമാനം. വീയ്ക്ക് ഇത് 89.3 ശതമാനവും ജിയോയ്ക്ക് 78 ശതമാനവുമാണ്.

വയർലെസ് ബ്രോഡ്ബാൻഡിൽ നാലുകോടി വരിക്കാരുമായി ജിയോയും വയേഡ് ബ്രോഡ്ബാൻഡിൽ 78.6 ലക്ഷം വരിക്കാരുമായി ബി.എസ്.എൻ.എല്ലുമാണ് ഒന്നാമത്.

ജിയോയും വീയും

വേഗ രാജാക്കന്മാർ

കഴിഞ്ഞമാസത്തെ മൊബൈൽ ഇന്റർനെറ്റ് വേഗ പരിശോധനയിൽ ഡൗൺലോഡിൽ 19.3 എം.ബി.പി.എസ് (മെഗാബിറ്റ് പെർ സെക്കൻഡ്)​ വേഗവുമായി ജിയോ മുന്നിലെത്തി. 8.6 എം.ബി.പി.എസുമായി ഐഡിയ രണ്ടാമതുണ്ട്. 7.9 എം.ബി.പി.എസാണ് വൊഡാഫോണിന്റേത്. എയർടെല്ലിന്റെ വേഗം 7.5 എം.ബി.പി.എസ്.

അപ്‌ലോഡിൽ 6.5 എം.ബി.പി.എസുമായി വൊഡാഫോൺ ഒന്നാമതെത്തി. 6.4 എം.ബി.പി.എസുമായി ഐഡിയ രണ്ടാംസ്ഥാനവും നേടി. എയർടെൽ,​ ജിയോ എന്നിവയുടെ വേഗം 3.5 എം.ബി.പി.എസ്.