
തൃശൂർ: ലൈഫ് മിഷൻ ഫ്ളാറ്റ് ക്രമക്കേടിൽ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി , എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തത് സ്വാഗതാർഹമാണെന്ന് അനിൽ അക്കര എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു.അന്വേഷണവുമായി മുന്നോട്ടു പോകാമെന്നാണ് ഇതിലൂടെ കോടതി വ്യക്തമാക്കുന്നത്. തന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തെന്ന് തെളിഞ്ഞു. താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോദ്ധ്യപ്പെട്ടു. വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തതയുള്ളത്.തട്ടിപ്പ് നടത്തിയത് യൂണിടാക്കും മുഖ്യമന്ത്രിയും എ.സി.മൊയ്തീനുമാണെന്ന് വ്യക്തമാണ്. അഴിമതി ആരോപണത്തിൽ നിന്ന് സർക്കാർ മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.