
തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയെ തെറ്റായി ചിത്രീകരിക്കാൻ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് അനുകൂലമായ ഹെെക്കോടതി വിധി അനാവശ്യപ്രചരണം നടത്തിയവർക്കുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഹെെക്കോടതി ഇടക്കാല സ്റ്റേ നൽകിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.