cm

തിരുവനന്തപുരം: ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോൾ തുടങ്ങിയെന്നു തനിക്ക് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്കാണ് സ്വപ്ന തന്റെ അടുത്തുവന്നത്. അങ്ങനെയാണ് സ്വപനയെ പരിചയം. കോൺസുലേറ്റ് എപ്പോഴൊക്കെ തന്നെ കാണാൻ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപനയെയും അദ്ദേഹത്തിനൊപ്പം കണ്ടിട്ടുണ്ട്.

ഓഫീസിൽ ആരേയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാൽ സ്വാഭാവികമായി അന്നത്തെ തന്റെ സെക്രട്ടറിയായ ശിവശങ്കറിനെ ബന്ധപ്പെടാൻ പറയുന്നതിൽ അതിശയകരമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസിൽ വച്ച് ശിവശങ്കറിനെ തനിക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.