ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തിൽ ചെന്നെെക്കെതിരെ ഹെെദരാബാദിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ചെന്നെെ ടീം ക്യാപടൻ മഹേന്ദ്രസിംഗ് ധോണി 13 പന്തിൽ 21 റൺസും ഷെയ്ൻ വാട്സൺ 38 പന്തിൽ 42 റൺസും അംബതി റായുഡു 34 പന്തിൽ 41 റൺസും നേടി.

ഇത് വരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെയ് ടീമിന് ഹെെദരാബാദിനെതിരെയുള്ള ഈ മത്സരം ഏറെ നിർണായകമാണ്. ഏഴ് മത്സരങ്ങളിൽ മൂന്ന് എണ്ണത്തിൽ മാത്രമാണ് ഹെെദരാബാദ് വിജയം നേടിയിട്ടുള്ളത്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.