
2021ൽ വളർച്ച 8.8 ശതമാനമായി കുതിച്ചുകയറും
വാഷിംഗ്‌ടൺ: കൊവിഡിൽ കനത്ത ആഘാതമേറ്റ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച 2020ൽ നെഗറ്റീവ് 10.3 ശതമാനത്തിലേക്ക് ഇടിയുമെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. എന്നാൽ, 2021ൽ പോസിറ്റീവ് 8.8 ശതമാനം വളർച്ചയുമായി, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ തിരിച്ചുപിടിക്കുമെന്നും ഐ.എം.എഫ് വ്യക്തമാക്കി.
സാമ്പത്തിക വളർച്ചാ മുന്നേറ്റത്തിൽ ഇന്ത്യയുടെ ബദ്ധ എതിരാളിയായ ചൈന 2021ൽ 8.2 ശതമാനമേ വളരാനിടയുള്ളൂ. അമേരിക്കയുടെ വളർച്ച ഈവർഷം നെഗറ്റീവ് 5.8 ശതമാനവും 2021ൽ പോസിറ്റീവ് 3.9 ശതമാനവുമായിരിക്കും. ഈവർഷം വലിയ സമ്പദ്‌വ്യവസ്ഥകളിൽ പോസിറ്റീവ് വളർച്ച നേടാൻ സാദ്ധ്യതയുള്ള ഏകരാജ്യം ചൈനയാണ്; 1.9 ശതമാനം. 2019ൽ ഇന്ത്യ വളർന്നത് പോസിറ്റീവ് 4.2 ശതമാനമാണ്.