
ബംഗളൂരു: കേന്ദ്ര കർഷക നിയമത്തിനെതിരായി പ്രതിഷേധിച്ചവർ ഭീകരരാണെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കർണാടക പൊലീസ് കേസെടുത്തു. 'പൗരത്വനിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരാണ് കർഷക ബില്ലിനെ എതിർക്കുന്നത്. രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്നത്. അവർ ഭീകരരാണ്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. അഭിഭാഷകനായ നായിക്കിന്റെ പരാതിയിലാണ് നടിക്കെതിരെ കേസെടുക്കാൻ തുമക്കുരു ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് നിർദ്ദേശിച്ചത്.