
ഒഴിവു സമയങ്ങളിൽ നൃത്തമാണ് നടി അനു സിതാരയുടെ പ്രധാന വിനോദം. തിരക്കുകളൊഴിയുമ്പോൾ നൃത്ത പരിശീലനത്തിൽ ആനന്ദം കണ്ടെത്തുന്ന താരം അത് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും മറക്കാറില്ല. ' അമ്പാടി കണ്ണാ ' എന്ന ഗാനത്തിൽ മുഴുകി മനോഹരമായി ചുവട് വയ്ക്കുന്നതിന്റെ വീഡിയോയാണ് അനു പുതുതായി ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ചടുലമായ നൃത്തം ഇൻസ്റ്റയിൽ വൈറലായിക്കഴിഞ്ഞു. കലോത്സവ വേദികളിൽ നിന്നും സിനിമാ ലോകത്തേക്കെത്തിയ അനു സിതാര വശ്യമായ അഭിനയത്തോടൊപ്പം തന്നെ മനോഹരമായി നൃത്തം ചെയ്യുന്നതിലൂടെയും ഏറെ ശ്രദ്ധനേടിയ താരമാണ്.