loans

ന്യൂഡൽഹി: മോറട്ടോറിയം നേടിയ ചെറുകിട വായ്‌പകളുടെ കൂട്ടുപലിശ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്രത്തിന് 6,500 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നും ഈ ബാദ്ധ്യത വഹിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയത്. മോറട്ടോറിയം കേസിൽ വാദം സുപ്രീം കോടതി ഇന്നു കേൾക്കും.