ronaldo

ലിസ്ബൺ: പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നേഷൻസ് ലീഗിനിടയിൽ നടത്തിയ പരിശോധനയിലാണ് റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. റൊണാൾഡോയ്ക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ ഐസൊലേഷനിലാണെന്നും പോർച്ചുഗൽ ഫുട്ബാൾ അധികൃതർ വ്യക്തമാക്കി. റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്ര് താരങ്ങൾക്കും കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും എല്ലാവരുടേയും ഫലം നെഗറ്രീവായിരുന്നു. സ്വീഡനെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയ്ക്ക് മത്സരിക്കാനാകില്ല. ഫ്രാൻസിനെതിരായി കഴിഞ്ഞ ദിവസം ഗോൾരഹിത സമനിലയിൽ അവസാനിച്ച നേഷൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗലിനായി മുഴുവൻ സമയവും റൊണാൾഡോ കളത്തിലുണ്ടായിരുന്നു.