caste-discrimination

ചെന്നൈ: ജാതി വിവേചനങ്ങൾ രൂക്ഷമാകുന്ന തമിഴ്നാട്ടിൽ നിന്ന് വീണ്ടുമൊരു ദളിത പീഡനത്തിന്റെ വാർത്ത കൂടി പുറത്തെത്തി. തൂത്തുക്കുടിയിൽ ദളിതനെ കാലിൽ വീഴ്ത്തി മാപ്പു പറയിപ്പിച്ച് തേവർ സമുദായംഗങ്ങൾ. ദളിതനായ പോൾരാജിന്റെ കൂട്ടം തെറ്റിയ ആടുകളിലൊന്ന് തേവർ സമുദായക്കാരന്റെ പറമ്പിൽ കയറിയെന്ന് പറഞ്ഞാണ് ഏഴു തവണ കാലിൽ വീഴ്ത്തി പരസ്യമായി മാപ്പു പറയിച്ചത്. ഇതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വൈറലായതോടെ പൊലീസ് കേസെടുത്ത് ഏഴ് പേരെ അറസ്റ്റ് ചെയ്തു.