
ശ്രീനഗർ: ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 19 മുതലാണ് പൊതു സുരക്ഷാ നിയമം അനുസരിച്ച് മുഫ്തിയെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ഇക്കഴിഞ്ഞ സെപ്തംബറിൽ
'എത്രകാലം മെഹബൂബ മുഫ്തിയെ തടങ്കലിലാക്കി വയ്ക്കുമെന്ന്" കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. തുടർന്നാണ് ഇവരെ മോചിപ്പിക്കാനുള്ള വഴി തുറന്നത്. അമ്മയുടെ മോചനം മകൾ ഇൽജിതാ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. 'ഒടുവിൽ അവർ അമ്മയെ മോചിപ്പിച്ചു" എന്നാണ് മെഹബൂബയുടെ അക്കൗണ്ടിലൂടെ മകൾ അറിയിച്ചത്. മെഹബൂബയുടെ മോചനത്തിനായി സോഷ്യൽ മീഡിയയിലൂടെ ക്യാമ്പെയിൻ നടത്തുകയായിരുന്നു ഇൽജിതാ.