
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തിൽ ഹെെദരാബാദിനെതിരെ ചെന്നെെയ്ക്ക് 20 റൺസ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ഇത് പിന്തുടർന്ന സൺ റെെസേഴ്സ് ഹെെദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസിന് പുറത്താവുകയായിരുന്നു.
ചെന്നെെ ടീം ക്യാപടൻ മഹേന്ദ്രസിംഗ് ധോണി 13 പന്തിൽ 21 റൺസും ഷെയ്ൻ വാട്സൺ 38 പന്തിൽ 42 റൺസും അംബതി റായുഡു 34 പന്തിൽ 41 റൺസും നേടിയാണ് ടീമിനെ 167 എന്ന ഉയർന്ന സ്കോറിലേക്കെത്തിച്ചത്. ഹെെദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കെയ്ൻ വില്യംസൺ 39 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇത് വരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെയ് ടീമിന് ഈ വിജയം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.
That is Game, Set and Match!#CSK win by 20 runs to register their third win of #Dream11IPL 2020. pic.twitter.com/2lJM4MKEZj
— IndianPremierLeague (@IPL) October 13, 2020