
അടുത്ത വർഷം ആദ്യം തന്നെ രാജ്യത്ത് ഒന്നിൽ കൂടുതൽ സ്രോതസ്സുകളിൽ നിന്ന് കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ പറഞ്ഞു.രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.