
ഒസേൻ: ഇന്ത്യൻ യുവതാരം ലക്ഷ്യസെൻ ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഒന്നാം റൗണ്ടിൽ ക്രിസ്റ്റോ പോപ്പോവിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-9, 21-15ന് വീഴ്ത്തിയാണ് ലക്ഷ്യ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ഡെൻമാർക്കിന്റെ ഹാൻസ് ക്രിസ്റ്റിൻ സോൾബർഗ് വിറ്രിംഗസും ബൽജിയത്തിന്റെ മാക്സിമേ മൊറാലസും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് രണ്ടാം റൗണ്ടിൽ പത്തൊമ്പതുകാരനായ ലക്ഷ്യയുടെ എതിരാളി.