iphone12

സ്മാർട്ട് ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനെത്തി പുതിയ ഐഫോൺ, ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 12, ഐഫോൺ 12 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച തുടങ്ങി അഞ്ച് നിറങ്ങളിലായാണ് ആപ്പിൾ ഐഫോൺ 12 പുറത്തിറക്കിയിരിക്കുന്നത്. എക്കാലത്തെയും മികച്ച സ്‌ക്രീനുകളിലൊന്നായ സൂപ്പർ റെറ്റിന എക്സ്.ഡി.ആർ ഡിസ്പ്ലേയാണ് ഐഫോൺ 12 ഉള്ളത്. ഐഫോണിന്റെ മുമ്പത്തെ മോഡലുകളെക്കാൾ ഏറെ ഫീച്ചറുകളും ആപ്പിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.