food

നമ്മുടെ ആഹാരക്രമവും ഓർമ്മയും തമ്മിൽ ബന്ധമുണ്ട്. ഓർമ്മക്കുറവ് പരിഹരിക്കാൻ പോഷകാഹാരങ്ങളിലൂടെ കഴിയും. മഗ്നീഷ്യം, ഫാറ്റി ആസി‌‌‌ഡ്,വിറ്റാമിൻ ഡി എന്നിവയ്ക്ക് ഓർമശക്തി വർദ്ധിപ്പിക്കാൻ സാധിക്കും. വെണ്ണപ്പഴം, ചീര, ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറിയ മത്സ്യങ്ങൾ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബ്ലൂബെറി, ഓറഞ്ച് -ചുവപ്പു നിറമുള്ള പച്ചക്കറികൾ, സിട്രിക് പഴങ്ങൾ തുടങ്ങിയവ കഴിക്കുക.

ഡാർക്ക് ചോക്ലേറ്റ്, സോയാ മിൽക്ക്, ചീസ്, തൈര് പയറുവർഗങ്ങൾ തുടങ്ങിയ വിറ്റാമിൻ ഡി എന്നിവ ഓർമ്മ വർദ്ധിപ്പിക്കും. വെളുത്തുള്ളി ക്യാരറ്റ്, ബ്രോക്കോളി, മത്തൻ വിത്ത്, മുട്ട, ഗ്രീൻ ടീ, ഒലീവ് ഓയിൽ തുടങ്ങിയവയും ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായകമായ ഭക്ഷണങ്ങളാണ്. മഞ്ഞൾ,ബ്രഹ്മി തുടങ്ങിയവയ്‌ക്ക് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്. ആഹാരത്തിനൊപ്പം നല്ല ഉറക്കം,യോഗ എന്നിവയും ഓർമ്മശക്തി നിലനിറുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.