
നൗജ്: പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കം പൊലീസ് സ്റ്റേഷനിൽ എത്തി. ഒരാൾ നുണ പറയുകയാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം, പക്ഷേ ആര്? ഒടുവിൽ ഉടമയെ പോത്ത് തന്നെ കാണിച്ചുകൊടുത്തു. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം.
വരേന്ദ്ര എന്നയാളാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സുഹൃത്തായ ധർമേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചു മറ്റൊരാൾക്ക് വിറ്റെന്നായിരുന്നു പരാതി. ധർമേന്ദ്രയാകട്ടെ പോത്ത് തന്റേതാണെന്നും അവകാശപ്പെട്ടു. ഇതോടെ പൊലീസുകാർ ധർമസങ്കടത്തിലായി.
ഒടുവിൽ പൊലീസുകാർക്കൊരു ഐഡിയ കിട്ടി. പോത്തിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വരേന്ദ്രയോടും ധർമേന്ദ്രയോടും പോത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടു. വിളി കേട്ട പോത്ത് രണ്ടുപേരെയും മാറി മാറി നോക്കി. തുടർന്ന് പോയത് ധർമേന്ദ്രയുടെ അരികിലേക്ക്. ഇതോടെ തർക്കം തീർന്നു.