
അലഹബാദ്: ഹാഥ്‌രസിൽ നാലു വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഹാഥ്‌രസിലെ സസ്നിയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.'കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടിയിട്ടുണ്ട്' പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് ഹാഥ്‌രസിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം പുല്ല് ശേഖരിക്കാൻ പോയ ദളിത് പെൺകുട്ടിയെ നാല് പേർ തട്ടിക്കൊട്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയിൽവച്ച് മരണപ്പെട്ടു. പത്തൊമ്പതുകാരിയുടെ മരണത്തിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വേളയിലാണ് ഹാഥ്‌രസിൽ നിന്ന് മറ്റൊരു ബലാത്സംഗ കേസുകൂടി പുറത്തുവരുന്നത്.