
അഞ്ചാലുംമൂട്: ഭാര്യയെ മർദ്ദിച്ച കേസിലെ പ്രതിയെ തിരക്കി ചെന്ന പൊലീസിന് മറ്റൊരു കേസിലെ പ്രതിയേയും കിട്ടി. ബന്ധുക്കളായ പ്രതികൾ ഒരുമിച്ച് ഒളിവിൽ താമസിക്കുകയായിരുന്നു. സ്വകാര്യ ബസ് കണ്ടക്ടറായ ജോഷിയെ വെട്ടിപ്പരുക്കേൽപിച്ച കേസിലെ രണ്ടാം പ്രതി മനു (33), ഇയാളുടെ സഹോദരിയുടെ ഭർത്താവ് വിഷ്ണു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ മർദിച്ച കേസിലെ പ്രതിയായ വിഷ്ണുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പെരുമണിലെ ഒളി സങ്കേതത്തിൽ എത്തിയത്. ഈ സമയം ഒപ്പം മനുവുമുണ്ടായിരുന്നു.മറ്റൊരു വധശ്രമ കേസിൽ ജാമ്യത്തിൽ തുടർന്നു വരികെയാണ് മനു വീണ്ടും കേസിൽ പ്രതിയായത്. സിഐ അനിൽകുമാർ, എസ്‌ഐ മാനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.