aa

സിനിമ നടിയാകുക എന്ന സ്വപ്നം കൊണ്ടു നടക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന നാൻസി റാണി എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അഹാന കൃഷ്ണ അവതരിപ്പിക്കുന്നു. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മദിനത്തിൽ താരം പങ്കുവച്ചു. ലാൽ, അജു വർഗീസ്, ശ്രീനിവാസൻ, വിശാഖ് നായ‌ർ, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റോബിൻഹുഡ് എന്ന ഇംഗ്ളീഷ് സിനിമയും കുട്ടികളുടെ ചിത്രവും മനു സംവിധാനം ചെയ്തിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ സിനിമയിൽ എത്തിയ അഹാനയുടെ ആറാമത് ചിത്രമാണിത്.