aa

മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയിൽ ഉ ണ്ണിമായ പ്രസാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ളാസ് ഹീറോ എന്നിവയുടെ ബാനറിൽ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. കേരളപിറവി ദിനത്തിൽ എരുമേലിയിൽ ചിത്രീകരണം ആരംഭിക്കും.