biriyani

ബംഗളൂരു:കൊവിഡ് വ്യാപനത്തിന് പിന്നാലെ ഹോട്ടലുകളൊക്കെ അടച്ചുപൂട്ടിയിരിക്കുകയാണ്, തുറന്നാൽ തന്നെ കച്ചവടം കുറവും. എന്നാൽ കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും നീണ്ട ക്യൂ കാണാൻ കഴിയുന്ന ഒരു റസ്റ്റോറന്റ് ഉണ്ട് ബംഗളൂരുവിൽ. 'ആനന്ദ് ദം ബിരിയാണി' ഇവിടെയുള്ളവരുടെ പ്രിയപ്പെട്ട ഇടമാണ്.

Karnataka: Owner of the eatery says, “We opened this stall around 22 years ago. No preservatives are put in our biryani. We serve more than a thousand kilograms of biryani in one day." https://t.co/HXOO1Ibfyn pic.twitter.com/dejRDm5OUP

— ANI (@ANI) October 11, 2020

ബംഗളൂരുവിലെ ഹോസ്‌കോട്ട് പ്രദേശത്താണ് 'ആനന്ദ് ബിരിയാണി' സ്ഥിതി ചെയ്യുന്നത്. സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം'ആനന്ദ് ദം ബിരിയാണി'യിലേക്ക് അതിരാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.'ഞാൻ പുലർച്ചെ 4 മണിക്ക് ഇവിടെയെത്തി. അപ്പോൾ ഒന്നര കിലോമീറ്ററോളം നീണ്ട ക്യൂ ആയിരുന്നു. 6:30 ഓടെയാണ് എനിക്ക് ഭക്ഷണം കിട്ടിയത്. ബിരിയാണി വളരെ രുചികരമാണ്.' ഒരു ഉപഭോക്താവ് പറഞ്ഞു.

#WATCH Karnataka: People queue up at an eatery in Hoskote to buy biryani.

A customer says, "I came here at 4 am, but got my order at 6:30 am, as there's a long queue of about 1.5 km for biryani. The food is too delicious, it's worth the wait." pic.twitter.com/ThiT3zmEM6

— ANI (@ANI) October 11, 2020

'ഒരുപാട് ആളുകൾ ബിരിയാണിക്കായി കാത്തിരിക്കുന്നു. ഞാൻ ഏകദേശം രണ്ട് മണിക്കൂറോളം ക്യൂവിൽ നിന്നു. ആദ്യമായിട്ടാണ് ഇവിടെ എത്തുന്നതെങ്കിലും, ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ പ്രസിദ്ധമാണ് ഈ ഭക്ഷണശാല'-മറ്റൊരു ഉപഭോക്താവ് പറഞ്ഞു.

'ഞങ്ങൾ 22 വർഷം മുമ്പാണ് ഈ ഭക്ഷണശാല തുറന്നത്. ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങളൊന്നും ബിരിയാണിയിൽ ഉൾപ്പെടുത്താറില്ല. ഒരു ദിവസം ആയിരം കിലോഗ്രാമിൽ കൂടുതൽ ബിരിയാണി വിൽക്കുന്നു'-ഭക്ഷണശാലയുടെ ഉടമ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടാണ് കട റസ്റ്റോറന്റ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.