dhoni

ദുബായ്: അതീവ സമ്മർദ്ദമുള‌ള നിമിഷങ്ങളിലും തന്റെ ക്ഷമ കൈവിടാതെ ടീമിനെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന മികച്ച ക്യാപ്‌റ്റനാണ് എം.എസ് ധോണി. കളിയുടെ സമ്മർദ്ദം മുഖത്ത് കാണാത്തതിനാൽ 'ക്യാപ്‌റ്റൻ കൂൾ' എന്ന വിളിപ്പേരും കിട്ടി. എന്നാൽ ചൊവ്വാഴ്‌ച ഐ.പി.എല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായ ധോണിയുടെ പ്രവർത്തി വലിയ വിമർശനമാണ് ക്രിക്ക‌റ്റ് ആരാധകരിൽ നിന്നുമുണ്ടാക്കിയത്.

ടോസ് നേടി കളിയിൽ ആദ്യം ബാ‌റ്റ് ചെയ്‌ത ചെന്നൈ 20 ഓവറിൽ 6 വിക്ക‌റ്റ് നഷ്‌ടത്തിൽ 167 റൺസ് നേടി. മറുപടി ബാ‌റ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 8 വിക്ക‌റ്റ് നഷ്‌ടത്തിൽ 147 റൺസ് നേടാനേ കഴിഞ്ഞുള‌ളു. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗിന്റെ അവസാന ഓവറിൽ 28 റൺസാണ് വേണ്ടിയിരുന്നത്. ബാ‌റ്റ് ചെയ്‌തിരുന്ന സൺറൈസേഴ്‌സ് താരം റഷീദ് ഖാൻ കൂ‌റ്റൻ അടികൾക്ക് ശ്രമിക്കുകയായിരുന്നു. ആ സമയമാണ് അസാധാരണമായ സംഭവമുണ്ടായത്. പന്ത് എറിഞ്ഞ ശാർദ്ദുൽ ധാക്കൂർ ഓഫ്‌സൈഡിലേക്ക് വൈഡ് ലൈനിനു പുറത്തേക്ക് യോർക്കർബോൾ എറിഞ്ഞു. അംപയർ പൗൾ റീഫിൽ അത് വൈഡ് വിളിച്ചു. അടുത്ത പന്തും ശാർദ്ദുൽ അങ്ങനെ തന്നെ ചെയ്തു. റഷീദ് ഖാൻ അടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് വൈഡ് ലൈന് വെളിയിലേക്ക് പോയി. ഇതോടെ വൈഡ് ആംഗ്യം കാട്ടാൻ അംപയർ തുനിഞ്ഞതും ധോണി അംപയറോട് ദേഷ്യപ്പെട്ടു.തുടർന്ന് അംപർ പൗൾ റീഫിൽ ഉയർത്തിയ കൈ താഴ്‌ത്തി.

pic.twitter.com/YuNL2eLQ6w
Wasn't the umpire looking to signal a wide and then changed his view?#CSKvsSRH #SRHvsCSK #CSK #Yellove #Dhoni #MSDhoni @msdhoni @msdfansofficial

— Sridhar_FlashCric (@SridharBhamidi) October 13, 2020

നേരത്തെ ആദ്യം ബാ‌റ്റ് ചെയ്‌ത ചെന്നൈക്ക് വേണ്ടി ഓപ്പണ‌ർമാരായ സാം കുറൻ, ഷെയിൻ വാട്‌സൺ എന്നിവർ 42 റൺസ് വീതവും അമ്പാട്ടി റായിഡു 41 റൺസും നേടി. തിരികെ ബാ‌റ്റ് ചെയ്‌ത സൺറൈസേഴ്‌സിന് വേണ്ടി കെയിൻ വില്യംസൺ 57 റൺസും റാഷിദ് ഖാൻ 8 പന്തിൽ 14 റൺസും നേടി.