
തിരുവനന്തപുരം: ഇരിങ്ങാലക്കുടയിൽ നിന്നും തന്റെ തട്ടകം തേടി തിരുവന്തപുരത്തെത്തി ചിത്രകലയിലും ശില്പകലയിലും തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് ജോസഫ് റോസി.കെ.പാലക്കൽ പതിനാലു ലോകങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനാല് അടിയിൽ തീർത്ത
നടരാജ വിഗ്രഹത്തിന്റെയടക്കം നിരവധി സൃഷ്‌ടികളുടെ ശിൽപി.
കൈവിരൽ തുമ്പിൽ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഈ കലാകാരനെ രാഷ്ട്രപതിയായിരിക്കെ എ പി ജെ അബ്ദുൾകലാം, പ്രത്യേക ക്ഷണിതാവായി രാജ്ഭവനിൽ വിളിച്ചു വരുത്തി അനുമോദിക്കുകയുണ്ടായി. വൈറ്റ് ഹൗസ്, രാഷ്ട്രപതിഭവൻ തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളിൽ ജോസഫിന്റെ ശിൽപങ്ങളും വരകളും സ്ഥനം നേടിയിട്ടുണ്ട്.
കൊച്ചുമകൻ സംരക്ഷ് പാലക്കലും മുത്തശ്ശന്റെ വഴിയിൽ തന്നെയാണ്. എന്നാൽ വരയ്‌ക്കുന്ന ചിത്രങ്ങളൊന്നും കൊച്ചുമകൻ തന്നെ കാണിക്കാറില്ലെന്ന് ജോസഫ് പാലക്കൽ പറയുന്നു. ചിത്രം കണ്ട് താൻ അഭിപ്രായം പറയുമ്പോൾ ആ കല തന്റേതാകില്ല എന്ന പക്ഷക്കാരനാണ് സംരക്ഷ് എന്നാണ് മുത്തശ്ശൻ പറയുന്നത്.