
തൃശൂർ: റീട്ടെയിൽ വസ്‌ത്ര വ്യാപാരരംഗത്തെ പ്രമുഖരായ കല്യാൺ സിൽക്‌സിൽ 'ബൈ 3 ഗെറ്റ് 1" ഓഫറിന് തുടക്കമായി. ഒരു ശ്രേണിയിലോ വ്യത്യസ്‌ത ശ്രേണിയിലോ ആയി നാലു വസ്‌ത്രങ്ങൾ മൂന്നിന്റെ വിലയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഓഫറിന്റെ ആകർഷണം.
ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ശ്രേണികൾ, അവർക്കിഷ്‌ടപ്പെട്ട ഓഫറിലൂടെ ലഭ്യമാക്കാനായി അവതരിപ്പിച്ച് വൻ വിജയമായ ആടി സെയിൽ, കോംബോ സെയിൽ എന്നിവയുടെ തുടർച്ചയാണ് പുതിയ ഓഫറെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഓഫർ പ്രകാരം തിരഞ്ഞെടുത്ത ഉത്പന്നങ്ങളിൽ ഏറ്റവും വില കുറഞ്ഞത് സൗജന്യമായി ലഭിക്കും.
സാരി, മെൻസ് വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഓഫറിന്റെ ഭാഗമാണ്. ഈവർഷത്തെ ഏറ്റവും വലിയ കളക്ഷനുകളാണ് ഓഫറിന്റെ ഭാഗമായി അണിനിരക്കുന്നത്. ഈ ഓഫർ ഇല്ലാതെയും പുത്തൻ ശ്രേണികളുടെ വലിയ സെലക്ഷനുകൾ ലഭ്യമാണ്.
ഷോറൂമുകളിൽ തിരക്ക് ഒഴിവാക്കാനും സുരക്ഷിത ഷോപ്പിംഗിനുമായി കല്യാൺ സിൽക്‌സ് അവതരിപ്പിച്ച ഷോപ്പിംഗ് ആപ്പിലൂടെ പർച്ചേസ് തീയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യാം. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനം.