pinarayi

തി​രുവനന്തപുരം: കേന്ദ്രമന്ത്രി​ നി​തി​ൻ​ ​ഗ​ഡ്ക​രി​യെ പുകഴ്ത്തി​ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ. ഏ​ഴു​ ​ദേ​ശീ​യ​പാ​ത​ ​പ​ദ്ധ​തി​ക​ളു​ടെ​ ​നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും​ ​ക​ഴ​ക്കൂ​ട്ടം​ ​-​മു​ക്കോ​ല​ ​പാ​ത​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ നടത്തുന്ന ചടങ്ങി​ൽ അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​മ്പോഴായി​രുന്ന ഈ പുകഴ്ത്തൽ. ഏ​റ്റെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ല​ ​എ​ന്നു​ക​രു​തി​യ​ ​ഭൂ​മി​ ​നാ​ട്ടു​കാ​രു​ടെ​യെ​ല്ലാം​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഏ​റ്റെ​ടു​ത്തു.​ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലും​ ​ഭ​ര​ണ​ത​ല​ത്തി​ലും​ ​ഓ​രോ​ഘ​ട്ട​ത്തി​ലും​ ​ന​ട​ത്തി​യ​ ​സൂ​ക്ഷ്മ​മാ​യ​ ​ഇ​ട​പെ​ട​ലാ​ണ് ​ഇ​ത്ര​വേ​ഗം​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ത്.​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​യെ​പ്പോ​ലെ​ ​ഒ​രു​ ​മ​ന്ത്രി​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​തും​ ​ത​ട​സ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പദ്ധതി​യുടെ ഉദ്ഘാടനത്തി​ൽ നി​തി​ൻ​ ​ഗ​ഡ്ക​രി സംസ്ഥാന സർക്കാരി​നെയും മുഖ്യമന്ത്രി​യെയും അഭി​നന്ദനങ്ങൾ കൊണ്ട് മൂടുകയായി​രുന്നു. ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ക​ട​നം​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​നേ​ക്കാ​ൾ​ ​മി​ക​ച്ച​താ​ണെന്ന് പറഞ്ഞ അദ്ദേഹം മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മി​ക​ച്ച​ ​സ​ഹ​ക​ര​ണം​ ​മൂ​ല​മാ​ണ് ​ദേ​ശീ​യ​പാ​ത​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നാ​യ​തെന്നും വ്യക്തമാക്കി​. ​കേ​ര​ള​ത്തി​ൽ​ ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് ​വേ​ണ്ടി​വ​രു​ന്ന​ ​തു​ക​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​പ​ദ്ധ​തി​ ​തു​ക​യു​ടെ​ ​സിം​ഹ​ഭാ​ഗ​വും​ ​ഇ​തി​നാ​യി​ ​വേ​ണ്ടി​വ​രു​ന്നു.സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി​ ​ഇ​ള​വ് ​ചെ​യ്തും​ ​സ്റ്റീ​ൽ,​ ​സി​മ​ന്റ് ​തു​ട​ങ്ങി​യ​വ​യ്ക്ക് ​ജി.​എ​സ്.​ടി​ ​ഇ​ള​വ് ​ന​ൽ​കി​യും​ ​നി​ർ​മാ​ണ​ചെ​ല​വ് ​കു​റ​യ്ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​ഗ​ഡ്ക​രി​ ​അ​ഭ്യ​ർ​ത്ഥി​ക്കുകയും ചെയ്തു.

കേ​ര​ള​ത്തി​ൽ​ ​റോ​ഡ് ​വി​ക​സ​ന​ത്തി​ൽ​ ​പൊ​തു​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ ​മാ​തൃ​ക​ ​പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട​ ​ഗ​ഡ്‌​ക​രി​ ​ഇക്കാര്യത്തി​ൽ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ക്കാ​യി​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​ക്ഷ​ണിക്കുകയും ചെയ്തു.