
കാൻബേറ: നമ്മളിൽ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ചെവിയിൽ വയ്ക്കുന്നതിന് മുമ്പ് ഹെഡ്‌സെറ്റ് നന്നായി പരിശോധിച്ചില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും. ഓസ്‌ട്രേലിയയിലെ പെർത്തിൽ പ്ലംബ്ബിംഗ് ജോലിക്കാരാനായ ഒരു യുവാവിനാണ് അത്തരത്തിലൊരു ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടായിരിക്കുന്നത്.

വലിയ ഹെഡ്‌സെറ്റിൽ പാട്ടുകേൾക്കുന്നതിനിടെ ചെവിയിൽ എന്തോ തടയുന്നത് പോലെ തോന്നി പരിശോധിച്ചപ്പോൾ യുവാവ് ഞെട്ടി. ഹെഡ്‌സെറ്റിൽ ഒരു ഭീമൻ ചിലന്തി ഒളിച്ചിരിക്കുന്നു. ഹെഡ്‌സെറ്റ് കയ്യിലെടുത്ത് കുലുക്കി ചിലന്തിയെ ഓടിക്കാനുള്ള ശ്രമം ഫലം കാണാതെ വന്നതോടെ അത് വലിച്ചെറിയുകയായിരുന്നു.