china-dog

ചൈന: അമ്മയുടെ വഴക്ക് കേട്ട് കരയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് നായ. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽ പെട്ടുന്ന

നായയാണ് വീഡിയോയിലെ താരം. സംഭവം അങ്ങ് ചൈനയിലാണ്. ഫേസ് ക്രീം എടുത്ത് കളിച്ചതിനാണ് കുട്ടിയെ അമ്മ വഴക്ക് പറയുന്നത്. കുട്ടി ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ കാണാം.

ഹാരി പോട്ടർ എന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്. കുട്ടിയെ വഴക്ക് പറയുന്നത് ഇഷ്ടപ്പെടാത്ത ഹാരി കുട്ടിയുടെ അമ്മയെ നോക്കി പല്ല് കടിക്കുന്നതും വീഡിയോയിൽ കാണാം. യുവതി ഫേസ് ക്രീം ലിവിംഗ് റൂമിൽ വച്ചിട്ട് ആഹാരം പാകം ചെയ്യുകയായിരുന്നു. തിരിച്ച് വന്നപ്പോഴെക്ക് കുട്ടി ക്രീം പൊട്ടിച്ച് കളിക്കാൻ തുടങ്ങി. ഇത് കണ്ട യുവതി മകളോട് ദേഷ്യപ്പെടാൻ തുടങ്ങി. കുട്ടി കരഞ്ഞ് തുടങ്ങിയപ്പോഴാണ് ഹാരി കുട്ടിയെ ആശ്വസിപ്പിക്കാൻ തുടങ്ങിയത്. അത് കണ്ടപ്പോൾ യുവതിയുടെ ദേഷ്യം തണുത്ത് തുടങ്ങി.

കൊച്ചു പെണ്‍കുട്ടിയുടെ ചുറ്റും കാല്‍ ചുറ്റി അവളുടെ തോളില്‍ തല വച്ചുകൊണ്ട് ഹാരി കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. യുവതി തന്നെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.