shalu-menon

ജയിലിലെ അനുഭവങ്ങൾ വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ തന്നെ പാകപ്പെടുത്തിയെന്ന് നടി ശാലു മേനോൻ. ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും,​ അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും ശാലു പറഞ്ഞു. ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശാലു മേനോന്റെ പ്രതികരണം.

ശാലു മേനോന്റെ വാക്കുകൾ-

വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുള്ളൂ. നാൽപ്പത്തിയൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളിൽ സജീവമായി. ഞാൻ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം.

സോളാർ കേസുമായി ബന്ധപ്പെട്ടാണ് 2013ൽ ശാലു മേനോൻ അറസ്‌റ്റിലാകുന്നത്. ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്‌റ്റ്.