
നെയ്റോബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിൽ തീപിടിത്തം. 500ഒാളം വോളണ്ടിയേഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നതായി ടാൻസാനിയൻ അധികൃതർ അറിയിച്ചു. കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് തീ പടരുന്നത് കാണാനാകും.
ഏകദേശം 28 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലെ സസ്യജാലങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. കിഫുനിക പർവത നിരയിലാണ് തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വടക്ക് കിഴക്കൻ ടാൻസാനിയയിലെ അഗ്നിപർവതമാണ് കിളിമഞ്ചാരോ. 5926 മീറ്ററാണ് കൊടുമുടിയുടെ ഉയരം.