us-election

ജറുസലേം: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്‌തായ്യ.

'അങ്ങനെ സംഭവിച്ചാൽ അത് പാലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കുമെന്നും' പാലസ്‌തീൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എം.പിമാരുമായി സംസാരിക്കവേ പറഞ്ഞു.