
ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വധശിക്ഷയാക്കാനുള്ള തീരുമാനത്തിന് ബംഗ്ലാദേശ് മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ ബലാത്സംഗക്കേസുകളിലെ പരമാവധി ശിക്ഷ ജീവപര്യന്തമായിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ പീഡനക്കേസുകളും ഇതിന് പിന്നാലെ രാജ്യത്ത് അരങ്ങേറിയ ശക്തമായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം.ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ് ഇത് സംബന്ധിച്ച ഓർഡിനൻസ് ഉടനിറക്കുമെന്ന് മന്ത്രിസഭാ വക്താവ് അറിയിച്ചു. വീഡിയോ റിപ്പോർട്ട്