covid-antibody

വാഷിംഗ്ടൺ: കൊവിഡ്​ ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച്​ മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. യൂണിവേഴ്​സിറ്റി ​ഒഫ്​ അരിസോണയിലാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. കൊവിഡ്​ ബാധിച്ച 6,000 പേരുടെ ആന്റിബോഡി പരിശോധിച്ചാണ്​ നിഗമനത്തിലെത്തിയത്​. കൊവിഡ്​ ബാധിച്ചയാളുടെ ശരീരത്തിലെ ആന്റിബോഡി അഞ്ച്​ മുതൽ ഏഴ്​ മാസം വരെ നില നിൽക്കുമെന്ന്​ അരിസോണ യൂണിവേഴ്​സിറ്റിയിലെ ​​അസോസിയേറ്റ്​ പ്രൊഫസർ ദീപ്​ത ഭട്ടാചാര്യ പറഞ്ഞു. അതേസമയം, ശരീരത്തിൽ നില നിൽക്കുന്ന ആന്റിബോഡി കൊവിഡിൽ നിന്ന്​ സംരക്ഷണം തരുമോയെന്നുള്ളത്​ ഇപ്പോൾ പറയാനാവില്ലെന്ന്​ അരിസോണ യൂണിവേഴ്​സിറ്റി സീനിയർ വൈസ്​ പ്രസിഡന്റ് മൈക്കൾ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കൊവിഡ്​ ആന്റിബോഡിക്ക്​ പരമാവധി 100 ദിവസത്തെ ആയുസാണ്​ പ്രവചിച്ചിരുന്നത്​.