cm-pinarayi-vijayan

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥനയുമായി ഭീമന്‍ കത്ത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയത്.

സുഗതകുമാരി, ഭാവന, മഞ്ജു വാരിയര്‍, രഞ്ജി പണിക്കര്‍, കമല്‍ അടക്കമുള്ള പ്രമുഖരുടെ വന്‍നിരയാണ് ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കേസ് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.

കുറിപ്പ് ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സ്വന്തം യൂട്യൂബ് ചാനലിലൂടെ കേരളത്തിന്റെ സാഹിത്യ സാമൂഹ്യ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചാനലിന്റെ ഉടമ വിജയ്.പി.നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ. സ്ത്രീകള്‍ക്കെതിരേ സൈബറിടത്തില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രതയും നിയമനിര്‍മ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമര്‍ശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.

പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്. പ്രസ്തുത വീഡിയോയ്‌ക്കെതിരേ കേരളത്തില്‍ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അശ്ലീലം റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്ന് നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്. പക്ഷെ പൊലീസ്, IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.

പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഈ വകുപ്പുകള്‍ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണം. കേസ് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

പ്രതീക്ഷയോടെ

സുഗതകുമാരി

ഭാവന

മഞ്ജു വാരിയര്‍

സക്കറിയ

ബി.ആര്‍.പി.ഭാസ്‌കര്‍

ഷാഹിന നഫീസ

സജിത മഠത്തില്‍

സരസ്വതി നാഗരാജന്‍

അഡ്വ.പ്രീത K K

രഞ്ജി പണിക്കര്‍

വിനീത ഗോപി

ഏലിയാമ്മ വിജയന്‍

മേഴ്‌സി അലക്‌സാണ്ടര്‍

ഗീതാ നസീര്‍

ആശാ ശരത്

SN. സന്ധ്യ

സരിത മോഹനന്‍ ഭാമ

രാധാമണി

ഡോ. ഐറിസ് കൊയിലോ

രജിത. G

ഡോ.കെ.ജി. താര

ഷീല രാഹുലന്‍

ഡോ.എ.കെ.സുധര്‍മ്മ

സുലോചന റാം മോഹന്‍

അഡ്വ.സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള

ശ്രീദേവി S കര്‍ത്ത

സോണിയ ജോര്‍ജ്

കമല്‍

മൈത്രേയന്‍

ഡോ.ജയശ്രീ

ഗീത പി

ബീനാ പോള്‍

സുബിക്ഷ

കമല്‍

ബി.ഉണ്ണികൃഷ്ണന്‍

സുല്‍ഫത്ത്.M

എച്ച്മുക്കുട്ടി

അഡ്വ. ഭദ്രകുമാരി K V

അഡ്വ.കെ.നന്ദിനി

ദീപാ നിശാന്ത്

സിബി മലയില്‍

വിനീത്

ഉമ MN

മൈഥിലി

ബള്‍ക്കീസ് ബാനു

ശീതള്‍ ശ്യാം

സുനിത ദേവദാസ്

തമ്പാട്ടി മധുസൂത്

ഹമീദ സി.കെ

വിധു വിന്‍സന്റ്

ദിവ്യ ദിവാകരന്‍

ദീദി ദാമോദരന്‍

ബിന്ദു അമ്മിണി

വിമല മേനോന്‍

Dr. അമൃതരാജ്

കാലാ ഷിബു

ഫരീദ

റോജ

ഉഷാകുമാരി അറയ്ക്കല്‍

മഞ്ജു സിംഗ്

സോണിയ ഇ

സുജ ഭാരതി

ജി.ഉഷാകുമാരി

ലൈലാ റഷീദ്

അഡ്വ. ബീനാ പിളൈ

k. നന്ദിനി

രഹ് മതൈപറമ്പില്‍

അഡ്വ. മരിയ

രോഹിണി മുത്തൂര്‍

ശബ്‌ന നസ്‌റിന്‍

സൗമ്യ മഹേഷ്

ദയ ഗായത്രി

അഡ്വ. ബിന്ദു ഗോപിനാഥ്

അഡ്വ.സന്ധ്യ രാജു

അഡ്വ.പി.വി.വിജയമ്മ

അഡ്വ.രാജശ്രീ

അഡ്വ. ആശ

അഡ്വ.മായ

ദിവ്യ DV

സുധീഷ് സുധാകരന്‍

ഗീതാഞ്ജലി കൃഷ്ണന്‍

അമല ഷഫീഖ്

ബീനമോള്‍ CP

കവിത S

ഉഷ പുനത്തില്‍

എലിസബത്ത് ഫിലിപ്പ്

അയിഷ മിസി

അജയ് കുമാര്‍

ദര്‍ശന ഗോപിനാഥ്

ബിജോയ് K ചന്ദ്രന്‍

ബോബി ജോസഫ്

സന്ദീപ് ശോഭ

ജയരാജ് മാനന്താനത്ത്

തിരുവല്ലം ഭാസി

ജോസഫ് ആന്റണി

ഗീത തങ്കമണി

അഖില.M

Pട റംഷാദ്

ശ്രീദേവി പദ്മജം

അഡ്വ.സുധ ഹരിദ്വാര്‍

സരിത അനൂപ്

രാജശ്രീ അവനി

സുലേഖ മാര്‍ത്താണ്ഡന്‍

ലക്ഷ്മി.പി.എസ്

ബിന്ദു സാജന്‍

ബിനിത തമ്പി

വിദ്യ വിജയന്‍

ഗായത്രി.ട

നിയതി ഇയനി

നിമ്മി എല്‍സമ്മ ജോണ്‍സന്‍

മരിയ മരിയ

ഷീന G സോമന്‍

ദേവദാസ് ക്ലാപ്പന

രാധിക വിശ്വനാഥന്‍

ആന്‍സണ്‍ P D - അലക്‌സാണ്ടര്‍

അഡ്വ.CK പ്രമോദ് കുമാര്‍

ബിന്ദു പിളൈള

യേശുദാസ് വാരാപ്പുഴ

രാജശേഖരന്‍ PS

ചിത്രലേഖ ശ്യാമള

ജിനേഷ് v വയനാട്

ഇന്ദിരT. P

റോഷന്‍ പുത്തന്‍പറമ്പില്‍

വീണ മരുതൂര്‍

ലക്ഷ്മി രാജീവ്

സരിത

മിനി തോമസ്

ജയ് മോണ്‍ ആന്‍ഡ്രൂസ്

ശ്രീധര്‍ രാധാകൃഷ്ണന്‍

റിസ് മിയ അന്‍വര്‍

സുധി ദേവയാനി

സുപ്രിയ.A

അജയ് കുമാര്‍

ജ്യോതി ദേവകി

ബിന്‍സി സജിത്

രേഷ്മ രാമചന്ദ്രന്‍

സുവിദ്യ NP

ബിന്ദു സരോജിനി

CR നീലകണ്ഠന്‍

പോള്‍ മാത്യു

ആഗിത. TG

സോയ തോമസ്

രാധാമണി തങ്കമണി

ആരതി സെബാസ്റ്റ്യന്‍

സരിത സുഗുണന്‍

അജിത്ത് U

അര്‍ച്ചന പത്മിനി

ദേവകി ഭാഗി

മിറ്റിയം ജോസഫ്

സംഗീതജനചന്ദ്രന്‍

രമ്യ സര്‍വദാദാസ്

ദിവ്യ ഗോപിനാഥ്

ആശ അച്ചി ജോസഫ്

ദീപ്തി കോമളം