
കീവ് : യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയ്നിനെ അട്ടിമറിച്ച് ഉക്രെയ്ൻ. ചരിത്രത്തിലാദ്യമായാണ് ഉക്രെയ്ൻ സ്പെയ്നിനെതിരെ വിജയം നേടുന്നത്. 76-ാം മിനിട്ടിൽ ആന്ദ്രേ യാമോലിൻകോയുടെ ക്രോസിൽ നിന്ന് വിക്ടർ ടൈഗൻകോവാണ് ഉക്രെയ്നുവേണ്ടി വലകുലുക്കിയത്. മികച്ച താരനിരയുമായി ഇറങ്ങിയിട്ടും തോൽവി ഒഴിവാക്കാൻ സ്‌പെയ്നിന് സാധിച്ചില്ല. . തോറ്റെങ്കിലും ഗ്രൂപ്പ് 4ൽ സ്‌പെയ്ൻ തന്നെയാണ് തലപ്പത്ത്. രണ്ട് ജയവും ഒരു തോൽവിയും സമനിലയും വീതമാണ് സ്‌പെയിനുള്ളത്. നേടിയത്. രണ്ട് മത്സരങ്ങൾ വീതം വിജയിക്കുകയും തോൽക്കുകയും ചെയ്ത ഉക്രെയ്ൻ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ ഉക്രെയ്ൻ കൊവിഡ് കാരണം ആറ് മുൻ നിര താരങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത്. കഴിഞ്ഞ വാരം ഫ്രാൻസിനോട് 1-7നിം കഴിഞ്ഞ മാസം സ്പെയ്നിനോട് എവേ മാച്ചിൽ 0-4നും തോറ്റിരുന്നു.
മറ്റൊരു മത്സരത്തിൽ കരുത്തരായ ജർമനിയെ സ്വിറ്റ്‌സർലാൻഡ് 3-3ന് സമനിലയിൽ തളച്ചു. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജർമനി സമനില പിടിച്ചത്. തുടക്കത്തിൽ തന്നെ ജർമനിയെ സ്വിസ് നിര വിറപ്പിച്ചു. അഞ്ചാം മിനിട്ടിൽ മരിയോ ഗവനോവിക്ക് സ്വിറ്റ്‌സർലാൻഡിനെ മുന്നിലെത്തിച്ചു. 26-ാം മിനിട്ടിൽ റിമോ ഫ്രൂയിലർ രണ്ടാം ഗോളും നേടി. ജർമനി 28-ാം മിനിട്ടിൽ ആദ്യഗോൾ മടക്കി. തിമോ വെര്‍ ണറാണ് ലക്ഷ്യം കണ്ടത്. 55-ാം മിനിട്ടിൽ കെയ് ഹാവെർട്‌സിലൂടെ സമനിലയിലെത്തുകയും ചെയ്തു. എന്നാൽ ജർമനിക്ക് ഷോക്ക് നല്‍കി 57-ാം മിനിട്ടിൽ ഗവനോവിക്ക് വീണ്ടും സ്വിറ്റ്‌സർലാൻഡിനെ മുന്നിലെത്തിച്ചു. എന്നാൽ 60-ാം മിനിട്ടിൽ സെര്‍ജി ഗ്നാബ്രിയുടെ ഗോളിലൂടെ വീണ്ടും ജർമനി സമനില പിടിച്ചു. ഗ്രൂപ്പിൽ സ്‌പെയിനിന് താഴെ രണ്ടാം സ്ഥാനത്താണ് ജർമനി. മൂന്ന് മത്സരം സമനിലയായപ്പോൾ ഒരു മത്സരത്തിലാണ് ജയിച്ചത്.