
ആശങ്കയുടെമേൽ സഞ്ചാരം... ശക്തമായ മഴയിൽ ജലനിരപ്പുയർന്ന ഇടുക്കി അണക്കെട്ടിലൂടെ വിനോദസഞ്ചാരികളുമായി പോകുന്ന വനംവകുപ്പിന്റെ ബോട്ട്. ഡാമിലെ ജലനിരപ്പ് ഇന്നലെ 2392.02 അടിയിൽ എത്തിനിൽക്കെ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിർദേശം ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398.85 അടിയായാൽ ഡാം തുറന്ന് വിടും.
