ഓഡെൻസ് : ഏഴുമാസത്തിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് വിജയം. ഡെന്മാർക്ക് ഒാപ്പണിന്റെ ആദ്യ റൗണ്ടിൽ ഇംഗ്ളീഷ് താരം ടോബീ പെന്റിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്തിനെ തോൽപ്പിച്ചത്.37 മിനിട്ട് നീണ്ട മത്സരത്തിൽ 21-12, 21-18 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.കഴിഞ്ഞദിവസം ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നും രണ്ടാം റൗണ്ടിലെത്തിയിരുന്നു.