
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ. അതേസമയം, കൊവിഡ് പരിശോധനയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 7,792 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്ക് സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 93,837 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2,15,149 രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുണ്ട്.
മലപ്പുറത്ത് രോഗബാധിതർ വർദ്ധിക്കുന്നു
മലപ്പുറത്ത് ഇന്ന് 934 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണ്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ദിനം പ്രതിയുള്ള കൊവിഡ് കണക്കുകള്‍ ഉയര്‍ന്ന തോതിലുള്ളത്. ഈ ജില്ലകളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ദിനം പ്രതിയുള്ള കണക്കുകളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ്.
5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.