ss

തിരുവനന്തപുരം:​ എ.ആർ ക്യാമ്പിൽ അതിക്രമിച്ചുകടന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌ത കേസിലെ പ്രതിയെ അറസ്റ്റുചെയ്‌തു. കൊല്ലം ശക്തികുളങ്ങര കാവനാട് ജംഗ്ഷൻ സ്വദേശി പ്രശോകിനെയാണ് (50) മ്യൂസിയം പൊലീസ് പിടികൂടിയത്. എ.ആർ ക്യാമ്പിൽ എൻട്രി ഡ്യൂട്ടിനോക്കിയിരുന്ന ഉദ്യോഗസ്ഥന്റെ വിലക്ക് മറികടന്നു അകത്ത് പ്രവേശിക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. ഇയാൾ വനംവകുപ്പിന്റെ ആര്യങ്കാവ് ഡിവിഷനിൽപ്പെട്ട ഉദ്യോഗസ്ഥനാണ്. മ്യൂസിയം ക്രൈം എസ്.ഐ ശ്യാം രാജ്, എ.എസ്.ഐമാരായ ഷാജി, സന്തോഷ്, സി.പി.ഒ അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.