കെയ്റോ : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇന്ത്യൻ സ്ക്വാഷ് താരം ജോഷ്ന ചിന്നപ്പ ഈജിപ്ഷ്യൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ 11-7,11-6,7-11,10-12,11-9 എന്ന സ്കോറിന് ഫരീദ മുഹമ്മദിനെയാണ് ജോഷ്ന കീഴടക്കിയത്. ക്വാർട്ടറിൽ ലോക രണ്ടാം റാങ്കുകാരി നൂർ എൽ ഷെർബിനിയാണ് എതിരാളി.