
തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നില മാറ്റമില്ലാതെ തുടരുന്നു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നില അൽപം ഗുരുതരമാണെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മൂത്രതടസം കഠിനമായതോടെ പാലക്കാട് കുമരനെല്ലൂരിലെ വസതിയിൽ നിന്ന് തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റിയത്. വാർദ്ധക്യസംബന്ധമായ അസ്വസ്ഥതകൾ ഉണ്ട്. ഏതാനും വർഷം മുൻപ് മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് ഹൈടെക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ മാസം 24 നാണ് ജ്ഞാനപീഠം പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിച്ചത്.