
തിരുവനന്തപുരം: ഇടത് മുന്നണിയ്ക്കൊപ്പം ചേർന്ന ജോസ്.കെ.മാണിയെ 'യൂദാസ്' എന്ന് വിളിച്ച കോൺഗ്രസിന് മറുപടിയുമായി ഡി.വെെ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസ്. യു.ഡി.എഫ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന. അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും യൂദാസ് എന്ന് വിളിക്കാത്ത കോൺഗ്രസ് എന്തിനാണ് ജോസ്.കെ മാണിയെ മാത്രം ഇങ്ങനെ വിളിക്കുന്നതെന്ന് റിയാസ് ചോദിച്ചു. മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമെന്നും റിയാസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖുശ്ബുവും ജ്യോതിരാദിത്യ സിന്ധ്യയുമടക്കമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു.അവരെ ആരെയും 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ജോസ്.കെ.മാണി യു.ഡി.എഫ് വിട്ടു പക്ഷെ മതവര്‍ഗീയ ബി.ജെ.പിക്കൊപ്പം അല്ല മതനിരപേക്ഷ എല്‍.ഡി.എഫി.നൊപ്പമാണ് ചേർന്നത്. ഉടനെ ജോസ്.കെ.മാണി കോൺഗ്രസിന് യൂദാസായി. മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമെന്നതിന് മറ്റെന്തു തെളിവ് വേണമെന്നും റിയാസ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജോസ് കെ മാണിയെ 'യൂദാസ്' എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്.....
അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അബ്ദുള്ളക്കുട്ടിയെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല.
ടോം വടക്കന്‍ UDF വിട്ട് ബിജെപിയില്‍ ചേക്കേറിയിരുന്നു.
ടോം വടക്കനെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടേയില്ല.
ഖുശ്ബു,ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു.
അവരെ ആരെയും 'യൂദാസ്' എന്ന് കോണ്‍ഗ്രസ്
ഇന്നുവരെ വിളിച്ചില്ല.
ജോസ് കെ മാണി യുഡിഎഫ് വിട്ടു പക്ഷെ
മതവര്‍ഗീയ ബിജെപിക്കൊപ്പം അല്ല
മതനിരപേക്ഷ എല്‍ഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു.
ഉടനെ കോണ്‍ഗ്രസിന് ജോസ് കെ മാണി യൂദാസായി.
മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം എന്നതിന് ഇതില്‍പരം
തെളിവ് മറ്റെന്തു വേണം ?
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു
യൂദാസ് സ്‌കറിയോത്ത.
യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിള്‍ പറയുന്നു.
ബാബറിമസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുമ്പോള്‍ അതിനു പിന്തുണ നല്‍കിയ നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചില്ല...
ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു പരിപൂര്‍ണ പിന്തുണ നല്‍കി 11 വെള്ളി ഇഷ്ടിക അയച്ചു കൊടുത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ 'യൂദാസ്' എന്നു നിങ്ങള്‍ക്ക് വിളിക്കുവാന്‍ തോന്നിയില്ല...
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അവസാനിപ്പിക്കുവാനുള്ള ബിജെപി അജണ്ടക്കൊപ്പം പരസ്യമായി നിലകൊള്ളുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലരെ 'യൂദാസ്' എന്ന് പാര്‍ട്ടിക്കകത്ത് വിളിക്കുവാന്‍ നിങ്ങള്‍ക്ക് നാവ് ചലിച്ചില്ല...
30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടര്‍ച്ചയായി ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വം അല്ലെ യഥാര്‍ത്ഥത്തില്‍ 'യൂദാസ്' ?
ജോസ് കെ മാണിയെ "യൂദാസ്" എന്ന് വിളിക്കുന്ന കോൺഗ്രസിനോട്..... അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ...
Posted by P A Muhammad Riyas on Wednesday, 14 October 2020