
ജിറാഫ് പുല്ല് തിന്നുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ഇതിന് മുമ്പ് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ മാത്രമല്ല അധികമാരും ഇത് ചിന്തിച്ചിട്ടുണ്ടാവില്ല. ഇത്തരത്തിൽ ജിറാഫ് പുല്ലുതിന്നുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വീഡിയോ കണ്ടാൽ ഇങ്ങനെയാണോ ജിറാഫ് പുല്ല് തിന്നുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു പോകും.
നീളമുള്ള കാലുകളുള്ളതിനാൽ ജിറാഫിന് താഴെ നിൽക്കുന്ന പുല്ല് തിന്നാനാകില്ല. കഴുത്തിന്റെ നീളകുറവാണ് ഇതിന് കാരണം. ഇതിനാലാണ് ജിറാഫ് ഉയരമുള്ള മരങ്ങളിൽ നിന്നും ഇലകൾ തിന്നുന്നത്. എന്നാൽ പുല്ല് തിന്നേണ്ട അവസ്ഥ വന്നാൽ ജിറാഫ് പിൻമാറുമെന്ന് കരുതണ്ട. പിന്നെ എങ്ങനെ തിന്നുമെന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്. അതിനുള്ള മറുപടി ഈ വീഡിയോ നൽകും.
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020