cinema

മുത്തയ്യ മുരളീധരന്‍റെ കഥ പറയുന്ന വിജയ് സേതുപതി ചിത്രം '800' നെതിരെ ട്വിറ്ററിൽ വ്യാപക ക്യാമ്പയിൻ.എം.എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഷന്‍ പോസ്റ്ററിൽ മുരളീധരന്‍റെ രൂപഭാവങ്ങളോടെയുള്ള വിജയ് സേതുപതിയുടെ ചിത്രമുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേർ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

130 K ட்விட்டஸ் 💪🔥🔥#ShameOnVijaySethupathi
💥💥💥💥😠😠😠😠😠#ShameOnVijaySethupathi pic.twitter.com/4DFC4BAzBN

— அட்டரடயல் ரவுடி.NTk..👊 (@gowthamss12) October 14, 2020

തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണം. ചിത്രത്തിൽ അഭിനയിക്കുന്നതോടെ വിജയ് സേതുപതി തങ്ങളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാഞ്ഞുപോകുമെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ മുന്നറിയിപ്പ് നൽകി.മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ #ShameOnVijaySethupathi എന്ന ഹാഷ് ടാഗ്ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. അതേസമയം വിജയ്‍ക്കൊപ്പം വിജയ് സേതുപതി എത്തുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന്റെ റിലീസ് ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ട്. താന്‍ ഒരു ശ്രീലങ്കന്‍ ആണെന്നും അതിന് ശേഷമേ തമിഴ് സ്വത്വം വരുന്നുള്ളുവെന്നും മുത്തയ്യ മുരളീധരന്‍ പറയുന്ന ഒരു പഴയ അഭിമുഖത്തിന്‍റെ വീഡിയോ പങ്കുവച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്.

#ShameOnVijaySethupathi
Being in Tamil nadu I shame of you VijaySethuOffl Sir pic.twitter.com/5eFLHAviTr

— Rajesh Kumar (@RajeshK45397469) October 14, 2020

അന്തര്‍ദേശീയ ക്രിക്കറ്റിലെ എക്കാലത്തെയും മികവുറ്റ സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായും അവസാനമായും 800 വിക്കറ്റുകള്‍ നേടിയ താരം. ബയോപിക്കിന്‍റെ പേരിനുപിന്നിലെ വസ്തുത ഇതാണ്. ശ്രീലങ്ക, യുകെ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. 2021 തുടക്കത്തില്‍ ചിത്രീകരണം ആരംഭിച്ച് 2022 അവസാനം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

MURALIDARAN BIOPIC... Motion poster of #MuralidaranBiopic... Titled #800TheMovie... Stars #VijaySethupathi as cricketer #MuthiahMuralidaran... Directed by #MSSripathy... Produced by Movie Train Motion Pictures and Vivek Rangachari. pic.twitter.com/9RuAeCK7BB

— taran adarsh (@taran_adarsh) October 13, 2020