winter-india

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഈ വർഷം കൂടുതൽ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥ പഠനവിഭാഗം മേധാവി എം.മൊഹാപാത്ര അറിയിച്ചു. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടും.

രാജ്യത്ത് ലാ നിന പ്രതിഭാസ സാഹചര്യം ശക്തമാണ്. അതിനാൽ ശക്തമായ ചുഴലി‌കാറ്റുകളും തണുപ്പ് കാലത്ത് പതിവിലും അധികം തണുപ്പും ഉണ്ടാകും. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതുമൂലമാണ് ലാ നിന പ്രതിഭാസമുണ്ടാകുന്നത്. ഇത് എല്ലാവർഷവും സംഭവിക്കുന്നതുമല്ല. എൽ നിനോ കടുത്ത വരൾച്ചയ്ക്കും മഴ കുറയാനും ഇടയാക്കുമെങ്കിൽ ലാ നിന കനത്ത മൺസൂൺ മഴയ്‌ക്കും തണുപ്പേറിയ മഞ്ഞുകാലത്തിനും ഇടയാക്കും.

നവംബർ മാസത്തിൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ പുറത്തുവിടും. നിലവിൽ ലാ നിന സാഹചര്യം ഭൂമദ്ധ്യരേഖയോട് ചേർന്ന പസഫിക് സമുദ്ര ഭാഗങ്ങളിൽ സമുദ്ര താപനില പതിവിലും കുറവാണ്. ഈ സാഹചര്യം തുടരുന്നതിനനുസരിച്ച് ലാ നിന സാഹചര്യം ശക്തിപ്രാപിക്കുകയും ചെയ്യാം. ഇത് അടുത്ത വർഷം ആദ്യം വരെ തുടരാം.

നിലവിൽ ഒക്‌ടോബർ മാസത്തിൽ ചുഴലി‌കാ‌റ്രുകൾ ഒന്നുമുണ്ടായില്ലെങ്കിലും കർണാടകയുടെ വടക്ക് ഭാഗത്തും മഹാരാഷ്‌ട്രയുടെ ഭാഗത്തും ഇപ്പോൾ ദുർബലമായ ന്യൂനമർ‌ദ്ദം അറബിക്കടലിലെത്തുമ്പോൾ ശക്തി കൂടാനും സാദ്ധ്യതയുണ്ട്. ഇത് പടിഞ്ഞാറേക്കോ വടക്ക് പടിഞ്ഞാറോ നീങ്ങി നാളെ പുലർച്ചയോടെ മഹാരാഷ്‌ട്രാ തീരത്ത് എത്തും. അടുത്ത 24 മണിക്കൂറിൽ മഹാരാഷ്‌ട്ര-ഗുജറാത്ത് തീരത്ത് തീവ്ര ന്യൂനമർദ്ദമാകും.ഇതുമൂലമുള‌ള മഴ അവസാനിച്ച ശേഷമേ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ കാലം അവസാനിക്കൂ.