
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ച് മുന്നണി കൂട്ടായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിൽ നിയമസഭ സീറ്റ് വിഭജനത്തിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ടില്ല. ഇതിനെ കുറിച്ച് മുന്നണിയും ആലോചിച്ചിട്ടില്ല. യു.ഡി.എഫിനെ തളളി പറഞ്ഞ് എൽ.എഫി.ലേക്ക് അവർ വരുമ്പോൾ എൽ.ഡി.എഫാണ് ശരിയെന്ന് ജോസ് പറയുന്നു. അതിനെ എന്തിനാണ് എതിർക്കുന്നതെന്ന് കാനം ചോദിച്ചു.
മുന്നണിയിലെത്തി ഒരു വർഷത്തിനകം വിട്ടുപോയ പാർട്ടികളുമുണ്ട്. പഴയ നിലപാടുകൾ റിവ്യൂ ചെയ്യേണ്ട സമയമോ ശരിതെറ്റുകൾ വേർതിരിച്ചെടുക്കേണ്ട സമയമോ അല്ല ഇപ്പോഴെന്നും കാനം അഭിപ്രായപ്പെട്ടു. മരിച്ചൊരാളെ കുറിച്ച് എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കാനം മാദ്ധ്യമങ്ങളോട് ചോദിച്ചു. അഴിമതികൾക്കെതിരെ തുടർന്നും എൽ.ഡി.എഫ് സമരം ചെയ്യുമെന്നും കാനം പറഞ്ഞു.