rafael-nadal

ഈഫൽ ടവറാണ് പാരീസ് നഗരത്തിന്റെ അടയാളചിഹ്നം. അതിനും മേലേക്ക് വളർന്ന ഒന്നേയുള്ളൂ പാരീസിൽ ; റാഫേൽ നദാൽ...

ലോക ടെന്നിസിലെ പകരംവയ്ക്കാനാവാത്ത പ്രതിഭയാണ് റാഫേൽ നദാൽ എന്ന 34കാരൻ. ഒന്നരപ്പതിറ്റാണ്ടുമുമ്പ് കാളപ്പോരിന്റെ നാടായ സ്പെയ്നിൽ നിന്ന് കാളക്കൂറ്റന്റെ കരുത്തുമായി പാരീസിലെ കളിമൺകോർട്ടിലേക്ക് കാലുകുത്തിയ റാഫ ലോക ടെന്നിസിലെ അതികായർക്ക് പോലുംകിട്ടാക്കനിയായ ഫ്രഞ്ച് ഓപ്പൺ കിരീടത്തെ ഇറുകെപ്പുണർന്ന് മുത്തമിട്ടത് 13 തവണ. മറ്റൊരു ഗ്രാൻസ്ളാം കിരീടത്തിലും ആർക്കും കുറിക്കാനാവാത്ത അപൂർവ റെക്കാഡ്.

പുതു നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുരുഷ ടെന്നിസ് വാഴാനെത്തിയ ത്രിമൂർത്തികളിൽ ആരാണ് ഏറ്റവും കേമൻ എന്ന ഇനിയും ക്ളിപ്തമായൊരു ഉത്തരം കിട്ടാത്തചോദ്യത്തിനുള്ള ഓപ്ഷനുകളിൽ ഒന്നാമതുവരും റാഫയുടെ പേര്. റോജർഫെഡററുടെ ബാക്ഹാൻഡ് ഷോട്ടുകളുടെ ചാരുതയോ നൊവാക്ക് ജോക്കോവിച്ചിന്റെ കൃത്യതയാർന്ന റിട്ടേണുകളോ നദാലിൽ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ വമ്പന്മാർ പോലും കാലുറപ്പിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്ന കളിമൺ പ്രതലത്തിൽ നദാൽ ഒരു കാളക്കൂറ്റനെപ്പോലെ കുതിച്ചുപായും. ചെളിക്കളത്തിലെ കന്നുപൂട്ടുകാരന്റെ വേഗമാണ് അയാൾക്ക്. ആ ഇടംകയ്യൻ ഷോട്ടുകളുടെ പവർ തടുക്കാൻ സാധാരണ മികവ് പോരാതെവരും. ക്ളേ കോർട്ടിൽ എതിരാളിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചുതളർത്തിയാലും നദാൽ തളരില്ല.

കൊവിഡ് കാരണം മാറ്റിവയ്ക്കേണ്ടിവന്ന ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിലും മാറ്റമില്ലാതെ വന്നത് ഒന്നിനുമാത്രമാണ്, പുരുഷ സിംഗിൾസിലെ നദാലിന്റെ കിരീടധാരണത്തിന്. 16 വർഷം മുമ്പ് നദാൽ ആദ്യമായി റൊളാംഗ് ഗാരോയിൽ കിരീ‌ടമുയർത്തിയശേഷം മൂന്നേ മൂന്ന് തവണമാത്രമാണ് അതിന് കഴിയാതെപോയത്. റോജർ ഫെഡററും നൊവാക്ക് ജോക്കോവിച്ചും ഇക്കാലയളവിൽ മറ്റ് ഗ്രാൻസ്ളാമുകളിൽ കൊടികുത്തി വാണിട്ടും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ തൊട്ടുമുത്താൻ അവസരം കിട്ടിയത് ഒരിക്കൽ മാത്രം.2009ൽ റോബിൻ സോഡർലിംഗ് എന്ന പുതുമുഖത്തിൽത്തട്ടി പരിക്കേറ്റ നദാലിന് പ്രീ ക്വാർട്ടറിൽ കാലിടറിയപ്പോൾ മാത്രമാണ് ഫെഡറർ ആദ്യമായും അവസാനമായും ഫ്രഞ്ച് ഓപ്പൺ നേടിയത്. 2016ൽ പരിക്കുമൂലം നദാൽ എത്താതിരുന്നപ്പോഴാണ് നൊവാക്ക് കിരീടം നേടിയത്. അതിന് മുമ്പുള്ള വർഷം ക്വാർട്ടറിൽ നൊവാക്ക് നദാലിനെ തോൽപ്പിച്ചിരുന്നു; ഫെഡററർ ഫൈനലിലെത്തുകയും ചെയ്തിരുന്നു. പക്ഷേ കിരീടം നേടാൻ ഭാഗ്യമുണ്ടായത് സ്റ്റാൻസിലാസ് വാവ്റിങ്കയ്ക്ക് ആയിരുന്നു.

തന്റെ 13-ാം ഫ്രഞ്ച് ഓപ്പൺ നേട്ടത്തോടെ റാഫ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്തിയിരിക്കുന്നു.20 കിരീടങ്ങൾ ഫെഡറർ തികച്ചിട്ട് മൂന്ന് വർഷം കഴിയുന്നു. കളിക്കളത്തിൽ നിന്ന് ഇനിയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റൊരു ഗ്രാൻസ്ളാം കിരീടനേട്ടം ഫെഡറർക്ക് എത്രത്തോളം സാദ്ധ്യമാകും എന്നത് കാത്തിരുന്ന് കാണണം.ഇനിയും ഒന്നോ രണ്ടോ ഫ്രഞ്ച് ഓപ്പണുകൾ മാത്രമെങ്കിലും നദാലിന് അപ്രാപ്യമല്ലതാനും. ഇത്തരുണത്തിൽ ഫെഡററുടെ റെക്കാഡ് നദാൽ മറികടക്കും എന്ന് തന്നെയാണ് ടെന്നിസ് ലോകം വിശ്വസിക്കുന്നത്. 18 കിരീടങ്ങളുള്ള 33കാരനായ നൊവാക്കിന് റാഫയെയും കടന്ന് മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ ലോക ടെന്നിസിലെ ഇതിഹാസങ്ങൾ അരങ്ങുവാണ സുവർണകാലമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളെ ചരിത്രത്തിൽ രേഖപ്പെടുത്താം.

കളിക്കളത്തിൽ ഉൗർജത്തിന്റെ പ്രവാഹമാണ് റാഫേൽ നദാൽ. ഇടയ്ക്ക് കാൽമുട്ടിലെയും തോളിലേയും പരിക്കുകൾ അലട്ടിയിരുന്നെങ്കിലും കൃത്യമായ കണക്കുകൂട്ടലോടെ ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെവന്നു.കൊവിഡ് കാലത്തിന് ശേഷം ടെന്നിസ് പുനരാംഭിച്ചപ്പോൾ യു.എസ് ഓപ്പണിൽ മത്സരിക്കാനായി ന്യൂയോർക്കിലേക്ക് പോകേണ്ടതില്ല എന്ന ക‌ുത്ത തീരുമാനമാണ് നദാൽ എടുത്തത്. തന്റെ ഫിറ്റ്നസ് പോരായ്മകൾ മനസിലാക്കി റൊളാംഗ് ഗാരോസിലെ ക്ളേ കോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫെഡററുടെ റെക്കാഡിനൊപ്പമെത്തുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യ കഴിഞ്ഞ വാരം പൂർത്തീകരിക്കപ്പെട്ടത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ വനിതാ ടെന്നിസിൽ നിരവധി ഗ്രാൻസ്ളാം ജേതാക്കൾ വന്നുപോയി. എന്നാൽ പുരുഷ ടെന്നിസ് ഫെഡററർ,നദാൽ, നൊവാക്ക് എന്നീ ത്രിമൂർത്തികളുടെ പിടിയിലായിരുന്നു.ഈ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന 79 ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ 58 എണ്ണവും പോക്കറ്റിലാക്കിയത് ഈ മൂന്നുപേർ ചേർന്നായിരുന്നു. ഇവരെ മറികടക്കുന്ന ഒരു പ്രതിഭ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. അതിനായി കാത്തിരിക്കാം.

ന​ദാ​ലി​ന്റെ ഫ്ര​ഞ്ച് ​ഓ​പ്പ​ണുകളും ഫൈനലിലെ എതിരാളിയും

  1. 2005- മരിയാനോ പ്യുയേർട്ട
  2. 2006-റോജർ ഫെഡറർ
  3. 2007-റോജർ ഫെഡറർ
  4. 2008-റോജർ ഫെഡറർ
  5. 2010- റോബി​ൻ സോഡർലിംഗ്
  6. 2011-റോജർ ഫെഡറർ
  7. 2012-നൊവാക്ക് ജോക്കോവി​ച്ച്
  8. 2013-ഡേവി​ഡ് ഫെറർ
  9. 2014-നൊവാക്ക് ജോക്കോവി​ച്ച്
  10. 2017- സ്റ്റാൻ വാവ്റി​ങ്ക
  11. 2018- ഡൊമി​നി​ക്ക് തീം
  12. 2019- ഡൊമി​നി​ക്ക് തീം
  13. 2020-നൊവാക്ക് ജോക്കോവി​ച്ച്

2005ലാണ് ആദ്യമായി​ നദാൽ ഫ്രഞ്ച് ഓപ്പണി​ൽ കളി​ക്കുന്നത്. സീഡഡ് പ്ളേയറായി​ അദ്ദേഹത്തി​ന്റെ ആദ്യ ഗ്രാൻസ്ളാമും ഇതായി​രുന്നു.19-ാം വയസി​ൽ ആദ്യവരവി​​ൽത്തന്നെ ചാമ്പ്യനായി​ നദാൽ ചരി​ത്രം കുറി​ച്ചു.

പി​ന്നീട് കി​രീടം നേടി​യ രണ്ടുപേരുടെ -നൊവാക്ക് ജോക്കോവി​ച്ചി​ന്റെയും സ്റ്റാൻസി​ലാസ് വാവ്റങ്കയുടെയും ആദള ഫ്രഞ്ച് ഓപ്പണും കൂടി​യായി​രുന്നു 2005ലേത് ; മുൻ ചാമ്പ്യൻ ആന്ദ്ര അഗാസി​യുടെ അവസാനത്തേതും.

4

ഏറ്റവും കൂടുതൽ തവണ നദാൽ ഫ്രഞ്ച് ഓപ്പൺ​ ഫൈനലി​ൽ തോൽപ്പി​ച്ചത് റോജർ ഫെഡററെയാണ്, നാലുവട്ടം. നൊവാക്കി​നെ മൂന്ന് തവണ കീഴടക്കി​. ഡൊമി​നി​ക്ക് തീമി​നെ രണ്ട് തവണയും .മരിയാനോ പ്യുയേർട്ട, വാവ്റി​ങ്ക,സോഡർലിംഗ്,ഫെറർ എന്നി​വർ ഓരോ തവണ കീഴടങ്ങി​.

56
നൊ​വാ​ക്കും​ ​ന​ദാ​ലും​ത​മ്മി​ൽ​ ​ഇ​തു​വ​രെ​ ​ന​ട​ന്ന​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​എ​ണ്ണം.
29​-27
വി​ജ​യ​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​മു​ന്നി​ൽ​ ​നൊ​വാ​ക്കാ​ണ്.
9
ഗ്രാ​ൻ​സ്ളാം​ ​ഫൈ​ന​ലി​ൽ​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ത് ​ഒ​ൻ​പ​താം​ ​ത​വ​ണ.​അ​ഞ്ചു​ത​വ​ണ​ ​ന​ദാ​ൽ​ ​വി​ജ​യം​ ​നേ​ടി.
27
എ​ല്ലാ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ലു​മാ​യി​ ​ഇ​രു​വ​രും​ ​നേ​ർ​ക്കു​നേ​ർ​ ​വ​ന്ന​ ​ഫൈ​ന​ലു​ക​ളു​ടെ​ ​എ​ണ്ണം.​ഇ​തി​ൽ​ 15​-12​ന് ​നൊ​വാ​ക്കി​ന് ​ലീ​ഡ്.
7​-1
ഫ്ര​ഞ്ച് ​ഓ​പ്പ​ണി​ൽ​ ​ഇ​തു​വ​രെ​ ​നേ​ർ​ക്കു​നേ​ർ​ ​ക​ളി​ച്ച​ ​ഏ​ഴു​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഏ​ഴി​ലും​ ​വി​ജ​യം​ ​ന​ദാ​ലി​ന്.​

​999-201

എ.ടി.പി കരിയറിൽ 1000 വിജയങ്ങൾക്ക് ഒന്നുമാത്രം പിന്നിലാണ് നദാൽ.ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ താരം.

86

കിരീടങ്ങൾ കരിയറിൽ ആകെ സ്വന്തമാക്കി.

20 എണ്ണം ഗ്രാൻസ്ളാമുകളിൽ നിന്ന്.

35 എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ.

21 എ.ടി.പി മാസ്റ്റേഴ്സ് 500 കിരീടങ്ങൾ

2

ഒളി​മ്പി​ക് സ്വർണങ്ങൾ.2008ൽ സിംഗിൾസിലും 2016ൽ ഡബിൾസിലും.

1

ആദ്യമായി​ ഒന്നാം റാങ്കി​ലെത്തുന്നത് 2008ൽ . ആകെ 209 ആഴ്ചകൾ ഒന്നാം റാങ്കിലുണ്ടായിരുന്നു. അഞ്ച് വർഷാന്ത്യങ്ങളിൽ നദാലായിരുന്നു ഒന്നാം റാങ്കുകാരൻ. നിലവിൽ രണ്ടാം റാങ്കിൽ .

122905214

ഡോളറാണ് പ്രൈസ് മണിയായി നദാൽ ഇതുവരെ സമ്പാദിച്ചത്. ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്.

13 ഫ്ര​ഞ്ച് ​ ഓ​പ്പ​ണുകൾ
2005,2006,2007,2008,2010,2011,2012,2013,2014,2017,2018,2019,2020

1 ആസ്ട്രേലിയൻ ഓപ്പൺ

2009

2 വിംബിൾഡൺ

2008,2010

4 യു.എസ് ഓപ്പണുകൾ

2010,2013,2017,2019

2020 ഫ്ര​ഞ്ച് ​ ഓ​പ്പ​ൺ​

ഫൈനലി​ൽ നി​ല​വി​ലെ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യാ​ണ് ​ന​ദാ​ൽ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ച​ത്.​ ​സ്കോ​ർ​ ​:​ 6​-0,6​-2,7​-5
ഒ​രു​ ​ഗെ​യിം​ ​പോ​യി​ന്റ് ​പോ​ലും​ ​നേ​ടാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​യാ​ണ് ​ന​ദാ​ൽ​ ​ആ​ദ്യ​ ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​നൊ​വാ​ക്കി​ന്റെ​ ​മൂ​ന്ന് ​സ​ർ​വു​ക​ളും​ ​ന​ദാ​ൽ​ ​ബ്രേ​ക്ക് ​ചെ​യ്തു​ക​ള​ഞ്ഞു.​ര​ണ്ടാം​ ​സെ​റ്റി​ൽ​ ​അ​ൽ​പ്പ​മൊ​ന്ന് ​പൊ​രു​താ​ൻ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​ര​മാ​യ​ ​നൊ​വാ​ക്ക് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ദാ​ലി​ന്റെ​ ​ക​രു​ത്തി​ന് ​മു​ന്നി​​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.​ ​മൂ​ന്നാം​ ​സെ​റ്റി​ൽ​ ​സ​ർ​വ് ​ബ്രേ​ക്ക് ​ചെ​യ്യ​പ്പെ​ടു​ന്ന​തി​ന്റെ​ ​വ​ക്കി​ൽ​ ​നി​ന്ന് ​തി​രി​കെ​യെ​ത്തി​യ​ ​നൊ​വാ​ക്ക് ​ഇ​ഞ്ചോ​ടി​ഞ്ച് ​പൊ​രു​തി​നോ​ക്കി.​എ​ന്നാ​ൽ​ ​അ​വ​സാ​നം​ ​കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ 41​ ​മി​നി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു​ ​ന​ദാ​ലി​ന്റെ​ ​വി​ജ​യം.

നേർക്കുനേർ റെക്കാഡുകൾ

Vs ഫെഡറർ (40)

24-16ന് റാഫയ്ക്ക് ലീഡ്

Vs നൊവാക്ക് (56)

29​-27
വി​ജ​യ​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​മു​ന്നി​ൽ​ ​നൊ​വാ​ക്കാ​ണ്

Vs ആൻഡി മുറെ (24)

17-7ന് റാഫയ്ക്ക് ലീഡ്

ഈ കൊറോണക്കാലം എല്ലാവരെയും പോലെ എനിക്കും പ്രയാസമേറിയതായിരുന്നു. മാസങ്ങളോളം നേരാംവണ്ണം പരിശീലനം നടത്താൻ കഴിഞ്ഞില്ല.മത്സരങ്ങൾ എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാതെ പരിശീലനം ക്രമീകരിക്കാനും കഴിഞ്ഞില്ല. യു.എസ് ഓപ്പണിൽ നിന്ന് പിന്മാറിയതടക്കമുള്ള കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയും വന്നു. അത് തെറ്റായിരുന്നില്ലെന്ന് ഫ്രഞ്ച് ഓപ്പണിലെ കിരീടവിജയം തെളിയിച്ചു.

- റാഫേൽ നദാൽ