
ബ്രസൽസ്: ബെൽജിയം സ്വദേശികളും ദമ്പതിമാരുമായ ലിൻസ് ഡെ കോർട്ടിനും നിക്കിനും ഏറ്റവും ഇഷ്ടമുള്ള വിഷയം ലോകസഞ്ചാരമാണ്. എന്നാൽ, യാത്രയ്ക്കായി പുതു വസ്ത്രം വാങ്ങാനൊന്നും ഇരുവരും തയ്യാറാകാറില്ല. നഗ്നരായാണ് ഇവരുടെ യാത്ര.
ഞങ്ങൾ നേച്ചറിസ്റ്റുകളാണ്, വസ്ത്രം ധരിക്കാറില്ല. നഗ്നരായി ലോകം ചുറ്റാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം.' - മുപ്പത് പിന്നിട്ട ദമ്പതികൾ പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് മൂന്നുമാസത്തോളം മെക്സിക്കോയിൽ കുടുങ്ങിയ ദമ്പതികളുടെ പുതിയ ബ്ലോഗും ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ലിൻസും നിക്കും മെക്സിക്കോയിലെ ന്യൂഡ് ബീച്ചിലാണ് താമസിച്ചത്. മൂന്നു മാസം കഴിഞ്ഞാണ് അവർക്ക് യൂറോപ്പിലേക്കു വിമാനം കിട്ടിയത്. നേരത്തെ തീരുമാനിച്ചിരുന്നത് പോലെ അവർ ഫ്രാൻസിലേക്ക് യാത്രതിരിച്ചു. നഗ്നരായ സഞ്ചാരികൾക്കുള്ള നിരവധി ബീച്ചുകൾ ഫ്രാൻസിലുണ്ട്. എന്നാൽ തങ്ങളുടെ രാജ്യമായ ബെൽജിയത്തിൽ, കൊവിഡ് നിയന്ത്രണങ്ങൾ മൂലം ന്യൂഡ് ബീച്ച് അടച്ചെന്ന് നിക്ക് പറഞ്ഞു.
പ്രകൃതിശാസ്ത്രജ്ഞർക്കായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് ഈ ദമ്പതിമാർ. തങ്ങളുടെ മെക്സിക്കൻ യാത്ര അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും മറ്റും ഷെയർ ചെയ്തിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ പിൻതുടരുന്ന നഗ്നതാ നിയന്ത്രണങ്ങളുടെ പേരിൽ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി.
എന്നാൽ നിക്ക് തോറ്റു കെടുക്കാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ മെക്സിക്കൻ ന്യൂഡ് ട്രിപ്പ് ചിത്രങ്ങൾ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.
ആമസോൺ മഴക്കാടുകൾ, ഹോണ്ടുറാസിലെ ബീച്ചുകൾ, പോർച്ചുഗലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നൂൽബന്ധമില്ലാതെ ഇരുവരും സന്ദർശിച്ചു. ഫ്രാൻസിലെ ന്യൂഡ് ബീച്ചുകളിൽ സ്ഥിരം സന്ദർശകരാണിവർ. പട്ടികയിൽ അടുത്തത് ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ പ്രകൃതി സൗഹൃദ സ്ഥലങ്ങളാണ്. തായ്‌ലൻഡിൽ തുറക്കുന്ന കുറച്ച് പുതിയ ന്യൂഡിസ്റ്റ് റിസോർട്ടുകൾ സന്ദർശിക്കാനും ഈ നഗ്നദമ്പതിമാർക്ക് പദ്ധതിയുണ്ട്.
വസ്ത്രം ധരിക്കുന്നതിനെപ്പറ്റി ആളുകൾക്ക് തെറ്റായ ധാരണയാണുള്ളത്. വസ്ത്രം അഴിക്കുന്നത് ലൈംഗികബന്ധത്തിനായി മാത്രമാണെന്ന് ഒരു വിഭാഗം ആളുകൾ വിചാരിക്കുന്നത്. അല്ലാതെയും വസ്ത്രമഴിക്കാം. ഇത്തരത്തിലുള്ള മുൻവിധികൾ തിരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
- ലിൻസ് ഡെ കോർട്ട്, നിക്ക്