മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ പൃഥ്വിരാജിന് ഇന്ന് പിറന്നാൾ.

സുഹൃത്തും സഹപ്രവർത്തകനുമായ മുരളി ഗോപി പൃഥ്വിയെക്കുറിച്ച്

prithviraj

പൃ​ഥി​രാ​ജും​ ​ഇ​ന്ദ്ര​ജി​ത്തും​ ​എ​ന്റെ​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​പോ​ലെ​യാ​ണ്.​ ​അ​വ​ർ​ ​ര​ണ്ടു​ ​പേ​രു​മാ​യും​ ​എ​നി​ക്ക് ​ആ​ത്മ​ബ​ന്ധ​മു​ണ്ട്.​ ​ഞാ​നും​ ​രാ​ജു​വും​ ​(​ ​പൃ​ഥ്വി​രാ​ജ് ​)​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ച്ച​ ​സി​നി​മ​യാ​ണ് ​'​ടി​യാ​ൻ".​ ​ആ​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​വ​ച്ചാ​ണ് ​ഞ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധം​ ​വ​ള​ർ​ന്ന​ത്.​ ​എ​നി​ക്ക് ​ഇ​ത്ര​യ​ധി​കം​ ​ക്രി​യേ​റ്റി​വ് ​വൈ​ബ് ​തോ​ന്നി​യ​ ​മ​റ്റൊ​രു​ ​ആ​ളി​ല്ല.​ ​ഞാ​ൻ​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​യു​മ്പോ​ൾ​ ​അ​ത് ​വ​ള​രെ​ ​വേ​ഗം​ ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​രാ​ജു​വി​ൽ​ ​ക​ണ്ട​പ്പോ​ൾ​ ​എ​നി​ക്കും​ ​വ​ള​രെ​യ​ധി​കം​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​സി​നി​മ​യു​ടെ​ ​സ​മ​സ്‌​ത​ ​മേ​ഖ​ല​ക​ളെ​ ​പ​റ്റി​യും​ ​ന​ല്ല​ ​അ​റി​വു​ള്ള​ ​ആ​ളാ​ണ് ​രാ​ജു.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന് ​വേ​ണ്ടി​ ​'​ലൂ​സി​ഫ​ർ​"​ ​എ​ന്ന​ ​സി​നി​മ​ ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ ​ഓ​ഫ​ർ​ ​എ​നി​ക്ക് ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.​ ​എ​ന്റെ​ ​ഒ​രു​ ​തി​ര​ക്ക​ഥ​ ​സി​നി​മ​യാ​ക്കാ​ൻ​ ​രാ​ജു​വി​നും​ ​താ​ത്‌​പ​ര്യം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​'​ലൂ​സി​ഫ​റി​"​ലേ​ക്ക് ​ഞ​ങ്ങ​ൾ​ ​എ​ത്തു​ന്ന​ത്. ​സ​ർ​ഗാ​ത്മ​ക​ത​യി​ൽ​ ​ശ​രി​ക്കും​ ​ഒ​രു​ ​കു​ട്ടി​ത്ത​മു​ണ്ട്.​ ​അ​ങ്ങ​നെ​ ​നോ​ക്കു​മ്പോ​ൾ​ ​ഞാ​നും​ ​രാ​ജു​വും​ ​കു​ട്ടി​ക​ളാ​ണ്.​ ​

എ​നി​ക്കൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സം​വി​ധാ​യ​ക​രി​ലും​ ​ന​ട​ന്മാ​രി​ലും​ ​ആ​ ​ഒ​രു​ ​സ്വ​ഭാ​വ​ഗു​ണം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഞാ​ൻ​ ​അ​വ​രു​മാ​യി​ ​പെ​ട്ട​ന്ന് ​അ​ടു​ക്കും.​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ള്ള​ത് ​പോ​ലെ​യു​ള്ള​ ​ഒ​രു​ ​ജി​ജ്ഞാ​സ​ ​എ​നി​ക്കും​ ​രാ​ജു​വി​നും​ ​ഉ​ണ്ട്.​ ​'​എ​മ്പു​രാ​ൻ​"​ ​ശ​രി​ക്കും​ ​ഒ​രു​ ​ച​ല​ഞ്ച് ​ആ​ണ്.​ ​എ​ന്നാ​ൽ​ ​ന​മ്മു​ടെ​ ​ജോ​ലി​യെ​ ​ന​മ്മ​ൾ​ ​വ​ള​രെ​യ​ധി​കം​ ​ഇ​ഷ്ട​പ്പെ​ട്ട് ​ചെ​യ്യു​മ്പോ​ൾ​ ​ച​ല​ഞ്ചി​നൊ​പ്പം​ ​വ​ലി​യൊ​രു​ ​ആ​സ്വാ​ദ​നം​ ​കൂ​ടി​യാ​കു​മ​ത്. ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​അ​ങ്ങ​നെ​ ​യാ​ത്ര​ക​ൾ​ ​ഒ​ന്നും​ ​ചെ​യ്തി​ട്ടി​ല്ല.​ ​ഞ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ഇ​രി​ക്കാ​റാ​ണ് ​പ​തി​വ്. എ​മ്പു​രാ​ൻ​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ​യാ​ണ്.​ ​ഒ​രു​പാ​ട് ​ലൊ​ക്കേ​ഷ​നു​ക​ളി​ൽ​ ​ഷൂ​ട്ടിം​ഗ് ​ഉ​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ.​ ​കൊ​വി​ഡി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തീ​ർ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​സി​നി​മ​യി​ലേ​ക്ക് ​ ക​ട​ക്കാ​ൻ​ ​സാ​ധി​ക്കു​ക​യു​ള്ളൂ.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​വ​സാ​നം​ ​ഷൂ​ട്ട് ​തു​ട​ങ്ങണമെന്നാണ് തീരുമാനം. ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​ഒ​രു​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​നോ​ടു​ള്ള​ ​വാ​ത്സ​ല്യം​ ​എ​നി​ക്ക് ​എ​പ്പോ​ഴും​ ​രാ​ജു​വി​നോടു​ണ്ട്.​ ​അ​ത് ​കൂ​ടാ​തെ​ ​ഈ​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​നു​ള്ളി​ൽ​ ​അ​ഭി​ന​യ​വും​ ​സം​വി​ധാ​ന​വും​ ​നി​ർ​മ്മാ​ണ​വും​ ​തു​ട​ങ്ങി​ ​സി​നി​മ​യി​ൽ​ ​കൈ​ ​വ​ച്ച​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യം​ ​ക​ണ്ട​ ​ആ​ളാ​ണ് ​രാ​ജു.​ ​ആ​ ​ഒ​രു​ ​ബ​ഹു​മാ​നം​ ​കൂ​ടി​ ​എ​നി​ക്ക് ​രാ​ജു​വി​നോ​ടുണ്ട്. ​രാ​ജു​വി​ന്റെ​ ​ക​രി​യ​റി​ൽ​ ​ഇ​നി​യും​ ​ഇ​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​വി​ജ​യ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക​ട്ടെ​ ​എ​ന്ന് ​ഹൃ​ദ​യ​പൂ​ർ​വ്വം​ ​ആ​ശം​സി​ക്കു​ന്നു.